സാമ്പത്തിക സഹായം
അടിയന്തര ഘട്ടങ്ങളിലും അപ്രതീക്ഷിത പ്രതിസന്ധികളിലും വ്യാപാരികൾക്കും കുടുംബങ്ങൾക്കും സമയബന്ധിതമായ സാമ്പത്തിക സഹായം. ഏറ്റവും ആവശ്യമുള്ളപ്പോൾ — ഞങ്ങൾ ഒപ്പമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാരി സംഘടനയുടെ പൂർണ്ണ ഡിജിറ്റൽ യൂണിറ്റ്.
ദശകങ്ങളിലൂടെ കെട്ടിപ്പടുത്ത ഒരു ജനകീയ വ്യാപാര സംഘടനയുടെ ചരിത്രം.
1980കളിലാണ് മണ്ണാർക്കാട്ടെ വ്യാപാരി സമൂഹം ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. മണ്ണാർക്കാട് മെർച്ചൻ്റ്സ് അസോസിയേഷൻ എന്ന പേരിലാണ് വ്യാപാരികളുടെ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. പിന്നീട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മണ്ണാർക്കാട് യൂണിറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.
വ്യാപാരികളുടെ ഉന്നമനത്തിനും ഏകോപനത്തിനും നല്ലത് ഈ സംഘടനയോട് ചേർന്ന് നിൽക്കുന്നതാണ് എന്ന അന്നത്തെ നേതാക്കളുടെ ദീർഘവീക്ഷണമാണ് ഇന്ന് മണ്ണാർക്കാട് യൂണിറ്റ് കൈവരിച്ച യശസ്സിൻ്റെയും പ്രശസ്തിയുടെയും ആകെ തുക.
കാലങ്ങൾക്കിപ്പുറം മണ്ണാർക്കാട് യൂണിറ്റിനെ നോക്കിക്കാണുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നും, ജില്ലയിൽ 1500 ലധികം വരുന്ന ഏറ്റവും വലിയ യൂണിറ്റുമായി മാറിയിരിക്കുന്നു.
ജീവ കാരുണ്യ പ്രവർത്തനങ്ങളിലും, സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും ശക്തമായ പിന്തുണയുമായി പ്രവർത്തിക്കുന്ന യൂത്ത് വിംഗ് — വനിത വിംഗ് കമ്മറ്റികൾ മണ്ണാർക്കാട് യൂണിറ്റിൻ്റെ മുതൽക്കൂട്ടാണ്.
കാരുണ്യം പദ്ധതി, ബ്ലഡ് ഡോണേഴ്സ് ഫോറം, ലീഡർഷിപ്പ് ട്രൈനിംഗ് ക്ലാസുകൾ — വ്യാപാരികളുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ വിജയം കൈവരിച്ചവരെയും, മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എല്ലാവർഷവും യൂണിറ്റ് ആദരിക്കുന്നു.
അശരണരായ വ്യാപാരികളെ ചേർത്ത് പിടിച്ചു കൊണ്ടും, കച്ചവടക്കാരുടെ സുഖ ദുഖങ്ങളിൽ പങ്ക് ചേർന്ന്കൊണ്ടും യൂണിറ്റിൻ്റെ പ്രയാണം വിജയകരമായി മുന്നോട്ടു പോകുന്നു.
ശക്തമായ സംസ്ഥാന — ജില്ല — മണ്ഡലം — കമ്മറ്റികളുടെ കീഴിലുള്ള പ്രവർത്തനം യൂണിറ്റിന് വലിയ ആവേശമായിട്ടാണ് കാണുന്നത്. സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്യുന്ന സമര പരിപാടികളും, മറ്റു പ്രവർത്തനങ്ങളും ഏറെ ആവേശത്തോടെ യൂണിറ്റ് ഏറ്റെടുത്ത് വിജയിപ്പിക്കാറുണ്ട്.
ചിട്ടയോടെ എല്ലാ മാസങ്ങളിലും നടത്തുന്ന സെക്രട്ടറിയേറ്റ് എക്സിക്യുട്ടീവ് യോഗങ്ങൾ, വാർഷിക ജനറൽ ബോഡികൾ, ദ്വൈവാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പ് കൺവൻഷനും — ഇവ യൂണിറ്റിൻ്റെ സുതാര്യത വിളിച്ചോതുന്നു.
എല്ലാ പ്രവർത്തനങ്ങളുടെയും വിജയത്തിന് കാരണം യൂണിറ്റ് മെമ്പർമാരുടെ സഹകരണം ആണ്. സെക്രട്ടറിയേറ്റ് — എക്സിക്യുട്ടിവ് — യൂത്ത് വിംഗ് — വനിത വിംഗ് എന്നിവരുടെ ആത്മാർത്ഥതയും, മണ്ണാർക്കട്ടെ പൊതു സമൂഹത്തിൻ്റെ സഹകരണവുമാണ്.
ഇന്നും തുടർന്നങ്ങോട്ടും KVVES മണ്ണാർക്കാട് യൂണിറ്റ് മണ്ണാർക്കാട് പട്ടണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സംഘടനയാണ് എന്ന കാര്യത്തിൽ സംശയമില്ല.
ചുമട്ടുതൊഴിലാളി പ്രശ്നം, വിൽപ്പന നികുതി, ഭക്ഷ്യവസ്തുക്കളിലെ മായം, പാക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ട് തുടങ്ങി വ്യാപാര സമൂഹം നേരിട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ KVVES നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിലും അപ്രതീക്ഷിത പ്രതിസന്ധികളിലും വ്യാപാരികൾക്കും കുടുംബങ്ങൾക്കും സമയബന്ധിതമായ സാമ്പത്തിക സഹായം. ഏറ്റവും ആവശ്യമുള്ളപ്പോൾ — ഞങ്ങൾ ഒപ്പമുണ്ട്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും അവശ്യ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നു. ചികിത്സാ ചെലവുകളിൽ സഹായവും വ്യാപാരി കുടുംബങ്ങൾക്ക് മികച്ച ഭവന പിന്തുണയും. ആരോഗ്യമുള്ള കുടുംബങ്ങൾ, കരുത്തുറ്റ സമൂഹം.
വ്യാപാരികളുടെ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനും ഉന്നത പഠനത്തിനും സാമ്പത്തിക സഹായം. വിദ്യാഭ്യാസമാണ് മികച്ച ഭാവിയുടെ അടിത്തറ — അടുത്ത തലമുറയെ ശാക്തീകരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടൂ — +91 92499 89418
മരണാനന്തര ധനസഹായവും ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സാ സഹായവും നൽകുന്ന സമഗ്ര കുടുംബക്ഷേമ പദ്ധതികൾ — ഐക്യത്തിന്റെയും കരുതലിന്റെയും പ്രതീകം.
ചികിത്സാ അടിയന്തരാവസ്ഥകളിലും അകാല മരണത്തിലും വ്യാപാരികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന ക്ഷേമ പദ്ധതി — മരണാനന്തര ധനസഹായവും പ്രധാന ചികിത്സകൾക്കുള്ള സഹായവും.
ഒരു ആനുകൂല്യം മാത്രമല്ല — ആവശ്യമുള്ള ഓരോ നിമിഷത്തിലും ഓരോ അംഗത്തിനൊപ്പവും നിൽക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് V-Life.
വ്യാപാരികളുടെ മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം — സാമ്പത്തിക ഭാരം ലഘൂകരിച്ച്, ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിൽ അന്തസ്സും പിന്തുണയും.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാരി സംഘടനയുടെ പൂർണ്ണ ഡിജിറ്റലൈസ്ഡ് യൂണിറ്റാണ് KVVES മണ്ണാർക്കാട് — സേവനം, പിന്തുണ, ശക്തമായ പ്രാതിനിധ്യം എന്നിവയിലൂടെ വ്യാപാര സമൂഹത്തെ സംരക്ഷിക്കാനും ശാക്തീകരിക്കാനും പ്രതിജ്ഞാബദ്ധം.
ഡിജിറ്റൽ നവീകരണത്തിലൂടെയും കൂട്ടായ കരുത്തിലൂടെയും മണ്ണാർക്കാടിന്റെ വ്യാപാര സമൂഹത്തെ ശാക്തീകരിക്കുന്നു — മികച്ച നാളെയ്ക്കായി ഒരു പൊതു ദർശനം.
AI സൊല്യൂഷനുകൾ സ്വീകരിച്ച് വ്യാപാര സമൂഹത്തെ മുമ്പെങ്ങുമില്ലാത്ത വിധം ശാക്തീകരിക്കുന്ന മുൻനിര യൂണിറ്റുകളിലൊന്നാണ് മണ്ണാർക്കാട്.
രേഖകൾ മുതൽ ഡിജിറ്റൽ പേയ്മെന്റ് വരെ എല്ലാ പ്രക്രിയകളും കമ്പ്യൂട്ടറൈസ് ചെയ്തു — ഓരോ അംഗത്തിനും വേഗതയേറിയതും കാര്യക്ഷമവുമായ സേവനം.
എല്ലാ അംഗ സേവനങ്ങളും ഔദ്യോഗിക മൊബൈൽ ആപ്പിലൂടെ ലഭ്യം — വിവരങ്ങളിലേക്ക് തൽക്ഷണ ആക്സസും സുഗമമായ പേയ്മെന്റ് സൗകര്യങ്ങളും.
വ്യാപാരികൾക്കും കുടുംബങ്ങൾക്കും സംഘടനയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കും സമർപ്പിത സപ്പോർട്ട് ഡെസ്കുകൾ.
ജില്ലയിലെയും യൂണിറ്റിലെയും നേതൃത്വം പങ്കുവെക്കുന്ന ആശംസകൾ
ജില്ലാ പ്രസിഡണ്ട്
പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ യൂണിറ്റായ മണ്ണാർക്കാട് യൂണിറ്റ് ജില്ലാ കമ്മറ്റിയുടെ അഭിമാനമാണ്. പല സംഘടന പ്രവർത്തനങ്ങളും മറ്റു യൂണിറ്റുകൾ മാതൃകയാക്കുന്നത് ഈ യൂണിറ്റിൽ നിന്നാണ്. ഏകോപന സമിതിക്കും യൂത്ത് വിംഗിനും വനിതാ വിംഗിനും മികച്ച നേതൃത്വമാണ് നിലവിലുള്ളത്. മണ്ഡലം - ജില്ലാ - സംസ്ഥാന കമ്മറ്റികൾക്ക് ശക്തരായ നേതാക്കളെ സംഭാവന ചെയ്ത ഒരു യൂണിറ്റുകൂടിയാണ് മണ്ണാർക്കാട്. തുടർന്നുള്ള പ്രവർത്തനങ്ങളിലും വ്യാപാരികൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കേരളത്തിലെ വ്യത്യസ്ത സംഘടനകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണ് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി. അതിലെ ഏറ്റവും വലിയ യൂനിറ്റുകളിൽ ഒന്നാണ് മണ്ണാർക്കാട് യൂനിറ്റ്. സംഘടനാ പ്രവർത്തനത്തിലും, അച്ചടക്കത്തിലും മണ്ണാർക്കാട് യൂനിറ്റ് മുന്നിട്ട് നിൽക്കുന്നു. സാമൂഹികക്ഷേമ രംഗത്ത് മണ്ണാർക്കാട്ടെ സജീവമായ ഏക വ്യാപാര സംഘടനയായ ഏകോപന സമിതി നാടിൻ്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ പരിഗണിക്കപ്പെടുന്നു. ഇപ്പോൾ അംഗങ്ങളുടെ ക്ഷേമ പ്രവർത്തന ണക്കായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വെബ്സൈറ്റ് കൂടെ തയ്യാറാക്കിയിരിക്കുന്നു. മണ്ണാർക്കാട്ടെ ഈ സംഘട ഇനിയും മുന്നോട്ട് കുതിയ്ക്കും , ഉറപ്പ്!.
ജില്ലാ വൈസ് പ്രസിഡണ്ട്
യൂണിറ്റ് പ്രസിഡന്റ്
കേരളത്തിലെ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി... ജാതിമത രാഷ്ട്രീയ ചിന്താഗതികൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം കേരളത്തിലെ വ്യാപാരി വ്യവസായികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹരിക്കുക എന്നതും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നതുമാണ്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ അംഗസഖ്യയുള്ള .യൂണിറ്റും മണ്ണാർക്കാട് യൂണിറ്റാണ്. വ്യാപാരികളുടെ നിരവധി പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ടുകൊണ്ട്, ഒരു മാലയിലെ മുത്തുമണികളെപ്പോലെ അവരെചേർത്തു നിർത്താൻ മണ്ണാർക്കാട് യൂണിറ്റിന് കഴിയുന്നു എന്നത് പ്രശംസനീയമാണ്. ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റുമായി സഹകരിക്കുന്ന ഏവർക്കും സംഘടനയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇനിയും സമൂഹത്തിന്റേയും, വ്യാപാരികളുടെയും ക്ഷേമ പ്രവർത്തനങ്ങളുമായി ഒറ്റ കെട്ടായി നമുക്ക് മുന്നേറാം..... സ്നേഹപൂർവ്വം...
പ്രിയപ്പെട്ടവരെ ...കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മണ്ണാർക്കാട് യൂണിറ്റിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. മാറി വരുന്ന കച്ചവട സാഹചര്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് വെല്ലുവിളികളെ അതിജീവിപ്പിക്കാൻ ഓരോ വ്യാപാരിയേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനാ നേതൃത്വം മുന്നോട്ട് പോകുന്നത്. അതിന് എല്ലാ വ്യാപാരികളുടെയും സഹകരണവും ഒത്തൊരുമയും അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയോടൊപ്പം നമുക്കും വളരാൻ സാധിക്കണം. അതിനുള്ള ആദ്യ ചുവടുവെപ്പാണ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് കൊണ്ടുള്ള ഈ പ്ലാറ്റ്ഫോം. തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങളിലും നിങ്ങളോരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ജനറൽ സെക്രട്ടറി
ട്രഷറർ
ബഹുമാനപ്പെട്ട വ്യാപാര സമിതി ഭാരവാഹികളേ, അംഗങ്ങളേ, നമ്മുടെ വ്യാപാര മേഖലയുടെ അഭിവൃദ്ധിക്കും വ്യാപാരികളുടെ ക്ഷേമത്തിനുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ഒരു മികച്ച സമിതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന്റെ ആണിക്കല്ല് എന്നത് അതിന്റെ സാമ്പത്തിക സുതാര്യതയും കൃത്യതയുമാണ്. നമ്മുടെ യൂണിറ്റിലെ സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായും സുതാര്യവും നിയമാനുസൃതവുമായി മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൃത്യമായ ഓഡിറ്റിംഗും കണക്കുകളും ഉറപ്പുവരുത്തുക എന്നത് നമ്മുടെ യൂണിറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. നമ്മുടെ വ്യാപാര സമൂഹത്തിന്റെ വളർച്ചയ്ക്കായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും,കൃത്യമായ വിനിയോഗം ഞങ്ങൾ ഉറപ്പുനൽകുന്നു. സമിതിയുടെ സാമ്പത്തിക സ്രോതസ്സുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ ഒരു പ്രവർത്തന ശൈലി കെട്ടിപ്പടുക്കുന്നതിനും എല്ലാ അംഗങ്ങളുടെയും ഭരണസമിതിയുടെയും പൂർണ്ണമായ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, കൂടുതൽ കരുത്തോടെ മുന്നേറാം.
KVVES മണ്ണാർക്കാട് യൂണിറ്റിന്റെ വിവിധ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ.
ഞങ്ങളുടെ പദ്ധതികൾ, വിജയങ്ങൾ, സ്പർശിച്ച ജീവിതങ്ങൾ — സംഘടനയ്ക്കുള്ളിലെ പ്രചോദനാത്മക വാർത്തകളും അപ്ഡേറ്റുകളും.
മണ്ണാർക്കാട്: മാദ്ധ്യമ പ്രവർത്ത കരും വ്യാപാരികളും തൂഫാൻ വാ രിയേഴ്സാകണമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി ഫിറോ സ് എം.ഷഫ ...
കൂടുതൽ വായിക്കൂ →വ്യാപാര സമൂഹത്തെ പ്രചോദിപ്പിക്കുന്ന വീഡിയോകൾ.
KVVES മണ്ണാർക്കാട് യൂണിറ്റിന് നേതൃത്വം നൽകുന്ന ഭാരവാഹികൾ.
🔍
യൂണിറ്റ് പ്രസിഡന്റ്
🔍
യൂണിറ്റ് ജനറൽ സെക്രട്ടറി
🔍
യൂണിറ്റ് ട്രഷറർ
🔍
വൈസ് പ്രസിഡന്റ്
🔍
വൈസ് പ്രസിഡന്റ്
🔍
വൈസ് പ്രസിഡന്റ്
🔍
വൈസ് പ്രസിഡന്റ്
🔍
വൈസ് പ്രസിഡന്റ്
🔍
വൈസ് പ്രസിഡന്റ്
🔍
വൈസ് പ്രസിഡന്റ്
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
സെക്രട്ടറി
🔍
പ്രസിഡന്റ്
🔍
സെക്രട്ടറി
🔍
ട്രഷറർ
🔍
പ്രസിഡന്റ്
🔍
ജനറൽ സെക്രട്ടറി
🔍
ട്രഷറർ
അംഗത്വം നിങ്ങൾക്ക് തുറന്നു തരുന്നത് — V-Life സുരക്ഷ, സാമ്പത്തിക സഹായം, വിദ്യാഭ്യാസ പിന്തുണ, കേരളത്തിലുടനീളം 10 ലക്ഷത്തിലധികം വ്യാപാരികളുടെ ശൃംഖല.
ഇന്ന് തന്നെ അംഗത്വം നേടൂ →