മണ്ണാർക്കാട്: മാദ്ധ്യമ പ്രവർത്ത കരും വ്യാപാരികളും തൂഫാൻ വാ രിയേഴ്സാകണമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി ഫിറോ സ് എം.ഷഫീഖ്. ലോക ലഹരി വിരുദ്ധ ദിനത്തിൽ ഓപ്പറേഷ ൻ തൂഫാന് ഐക്യദാർഢ്യം പ്ര ഖ്യാപിച്ച് മണ്ണാർക്കാട് പ്രസ് ക്ല ബും വ്യാപാരി വ്യവസായി ഏ കോപന സമിതി യൂത്ത് വിംഗ് യൂണിറ്റും സംയുക്തമായി സംഘ ടിപ്പിച്ച് സൗഹൃദ ഫുട്ബാൾ മത്സ രം ഉദ്ഘാടനം ചെയ്യുകയായിരു ന്നു എസ്.പി. ലഹരി സംഘങ്ങ ൾക്കെതിരെ സംസ്ഥാനത്ത് ഉ ണ്ടായ ഏറ്റവും വലിയ ജനകീ യ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി. തുടർന്ന് മാദ്ധ്യമ പ്രവർ ത്തകരും വ്യാപാരികളും ലഹരി
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി മാദ്ധ്യമ പ്രവർത്തകരും വ്യാപാരികളും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം പാലക്കാട് ക്രൈംബ്രാഞ്ച് എസ്.‌പി ഫിറോസ് എം.ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.
വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രസ്ക്ലബ് പ്രസിഡന്റ്റ് കൃഷ്ണദാസ് കൃപ, സെക്രട്ടറി രാജേഷ്, യൂത്ത്വിംഗ് ഭാരവാഹികളായ ലിബീഷ്, അജീഷ്, മാദ്ധ്യമ പ്രവർത്തകരായ അനിൽ, അമീൻ, അഷ്രഫ്, അർഷാദ്, അജയൻ, മധു, അബ്ദുൾ ഹാദി, വ്യാപാരി നേതാക്കളായ രമേശ് പൂർണിമ, ഷമീർ യൂണിയൻ തുടങ്ങിയവർ പങ്കെടുത്തു.